• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി : തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിൻ്റെ മറവിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളും, പാർട്ടി ഓഫീസുകളും അക്രമിക്കുന്ന സി.പി.എം.നടപടി അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസിൻ്റെയും, യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് അജയ്ബോസിൻ്റെയും വീട് അടിച്ചു തകർക്കുകയും, ജെറിൽ ബോസിൻ്റെ ഭാര്യയേയും അമ്മയേയും കയ്യേറ്റം ചെയ്തതിലുംകണയങ്കോട് കോൺഗ്രസ്സ് ഭവൻ അടിച്ചു തകർത്ത് യു.ഡി.എഫ്സ്ഥാനാർത്ഥി മുഹമ്മദ് ഷാനി ഫിനെയും വാർഡ് യു.ഡി.എഫ്കൺവീനറായ റിയാസിനെയും അക്രമിക്കുകയും ചെയ്ത സംഭവത്തിലും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.യാതൊരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായി സി.പി.എം.നടത്തുന്ന അക്രമങ്ങളിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കൊയിലാണ്ടി പോലീസ് സ്വീകരിക്കുന്നതെന്ന് യോഗം ആരോപിച്ചു. പ്രസിഡണ്ട് വി വി സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.