
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയ അകലാപ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ശിക്കാരി ബോട്ടുകളും എത്തിതുടങ്ങി. പത്തു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ശിക്കാരി ബോട്ടിന്റെ ജലയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. പുറക്കാട് ഗോവിന്ദന്‍ക്കെട്ട് ബോട്ടിങ് കേന്ദ്രത്തില്‍ നിന്നാണ് യാത്രകള്‍ തുടങ്ങുക.
60 പേര്‍്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വലിയൊരു ശിക്കാരി ബോട്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ഈ ബോട്ടും സര്‍വീസ് തുടങ്ങും. ആലപ്പുഴയില്‍നിന്നെത്തിയ വിദഗ്ധ തൊഴിലാളികളാണ് ശിക്കാര ബോട്ടുകള്‍ നിര്‍മിക്കുന്നത്. പോര്‍ട്ട് വകുപ്പിന്റെ ലൈസന്‍സ് കിട്ടുന്നമുറയ്ക്ക് ശിക്കാരബോട്ടുകള്‍ സഞ്ചാരികളെയും കൊണ്ട് യാത്ര തുടങ്ങും.